¡Sorpréndeme!

ഹർദീക് പട്ടേല്‍ ബിജെപിക്ക് വെല്ലുവിളിയായത് ഇങ്ങനെ | Oneindia Malayalam

2017-12-18 33 Dailymotion

Hardik Patel Emerges As Strong Leader

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ അന്തിമഫലം ബിജെപിക്കൊപ്പമാണെങ്കിലും നിർണായക രാഷ്ട്രീയ വിജയം നേടിയത് ഹർദീക് പട്ടേലും കൂട്ടരുമാണ്. രാജ്കോട്ട് മണ്ഡലത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെ ഭയപ്പെടുത്താനും ഹർദീക് പട്ടേലിന് കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സംസ്ഥാനത്ത് അനായാസ ജയമായിരുന്നു ബിജെപി ലക്ഷ്യമിട്ടിരുന്നത് എങ്കിലും കോണ്‍‌ഗ്രസ് ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ഹാര്‍ദ്ദിക് പട്ടേല്‍ ബിജെപിയ്ക്ക് ശരിക്കും തലവേദന തന്നെയായിരുന്നു. ഹാര്‍ദ്ദിക് പട്ടേലിന്റെ ഭീഷണിയെ നേരിടാന്‍ ബ്രിട്ടീഷുകാരുടെ തന്ത്രമായ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് ബിജെപി പയറ്റിയത്. എന്നാല്‍ ഇതില്‍ ബിജെപിയ്ക്ക് പൂര്‍ണ്ണമായും വിജയിക്കുവാന്‍ സാധിച്ചിരുന്നില്ല. പട്ടീദാര്‍ സമൂദായത്തിനിടയില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന തന്ത്രം പയറ്റി നോക്കിയെങ്കിലും ഫലം വിജയിച്ചില്ല. ഹർദീക് പട്ടേലിൻറെ ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു ബിജെപി രാഷ്ട്രീയമായി നേരിട്ടത്. എന്നാല്‍ അത്തരത്തിലുള്ള തരം താണ പ്രചാരണങ്ങളൊന്നും ഹർദീകിൻറെയും കൂട്ടരുടെയും മുന്നേറ്റത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല.